ArticleKeralaLatest

ഉപഭോക്താവിന്റെ പരാതി ; ധാത്രിയ്ക്ക് പിഴ

“Manju”

 

Dhathri Ayurveda Hospitals and Clinics - Home | Facebook

 

ശ്രീജ.എസ്

തൃശൂര്‍: മുടിവളരുമെന്ന പരസ്യം നല്‍കിയ കമ്പനിക്കും പരസ്യത്തില്‍ അഭിനയിച്ച നടനുമെതിരെ കോടതിയെ സമീപിച്ച ഉപഭോക്താവിന് അനുകൂല വിധിയുമായി കോടതി. ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം ഡിക്കും ബ്രാന്‍ഡ് അംബാസിഡര്‍ അനൂപ് മേനോനുമാണ് കോടതിയില്‍ നിന്നും തിരിച്ചടിയേറ്റത്. ഫ്രാന്‍സിസ് വടക്കന്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് തൃശൂര്‍ ജില്ലാ ഉപഭോക്തൃ പരാതി പരിഹാര കമ്മീഷന്റെ ഉത്തരവെന്ന് റിപ്പോര്‍ട്ട്.
വിവിധ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചലച്ചിത്ര- കായിക താരങ്ങള്‍ക്ക് തിരിച്ചടിയാകാന്‍ സാദ്ധ്യതയുള്ളതാണ് ഈ വിധി. പരസ്യം നല്‍കുന്ന ഉത്പന്നത്തിന്റെ ഗുണമേന്മയും വിശ്വാസ്യതയും ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം താരങ്ങള്‍ക്കുണ്ടെന്ന് ഉപഭോക്താവിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് കെ ഡി ബെന്നി വാദിച്ചു.

ഉപഭോക്താവിന് നടനും കമ്പനിയും ചേര്‍ന്ന് പതിനായിരം രൂപ വീതമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഉപഭോക്താവ് ഹെയര്‍ ഓയില്‍ വാങ്ങിയ ഏ വണ്‍ മെഡിക്കല്‍ ഷോപ്പ് ഉടമയോട് മൂവായിരം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവായി.

Related Articles

Back to top button