IndiaLatest

ന്യൂഇയറില്‍ യുവതി മരിച്ച നിലയില്‍; സുഹൃത്തും കാമുകനും കസ്റ്റഡിയില്‍

“Manju”

Malayalam News - ന്യൂഇയർ ആഘോഷത്തിനെത്തിയ 19കാരി മരിച്ച നിലയിൽ; കാമുകനും  സുഹൃത്തായ യുവതിയും കസ്റ്റഡിയിൽ | News18 Kerala, Crime Latest Malayalam News  | ലേറ്റസ്റ്റ് ...
മുംബൈ: ന്യൂഇയര്‍ ആഘോഷത്തിനെത്തിയ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ കാമുകനും സുഹൃത്തായ യുവതിയും കസ്റ്റഡിയില്‍. മുംബൈ ഭഗവതി ഹൈറ്റ്സില്‍ സുഹൃത്തിന്‍റെ വീട്ടില്‍ ന്യൂഇയര്‍ ആഘോഷത്തിനെത്തിയ ജാന്‍വി കുക്റേജ എന്ന യുവതിയാണ് മരിച്ചത്. യുവതി കൊല്ലപ്പെട്ടതാണെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് കാമുകന്‍ ശ്രീ ജോഗ്ധന്കര്‍ (22), ജാന്‍വിയുടെ കൂടെ സുഹൃത്തായ ദിവ്യ പടന്‍കര്‍ (19) എന്നിവരെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. സുഹൃത്തിന്‍റെ താമസസ്ഥലത്തെ റൂഫ് ടോപ്പിലായിരുന്നു ന്യൂഇയര്‍ ആഘോഷം. ഇതിനിടെ ശ്രീയെയും ദിവ്യയെയും അരുതാത്ത സാഹചര്യത്തില്‍ ജാന്‍വി കണ്ടിരുന്നു. ഇത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
യുവതിയെ പിന്തുടര്‍ന്നെത്തി താഴേക്ക് തള്ളുകയും ചെയ്തു. സ്റ്റെയര്‍ കേസിലെ മറ്റോ തല ശക്തമായി ഇടിച്ചതാണ് മരണത്തിനിടയാക്കിയതെന്നാണ് പൊലീസ് ഭാഷ്യം. കാമുകനായ യുവാവ് പരിക്കേറ്റ നിലയില്‍ കെട്ടിടത്തില്‍ നിന്നും പോകുന്ന സിസിറ്റിവി ദൃശ്യങ്ങളും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button