KeralaLatest

റമദാന്‍ നോമ്പ് കാലത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തരുത്; മുസ്‍ലിം ലീഗ്

“Manju”

റമദാൻ നോമ്പു കാലത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടത്തരുത് -മുസ്‍ലിം ലീഗ് |  Madhyamam

ശ്രീജ.എസ്

കോഴിക്കോട്: റമദാന്‍ നോമ്പ് കാലത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് മുസ്‍ലിം ലീഗ് ആവശ്യപ്പെട്ടു. ഇക്കാര്യം തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടാന്‍ മുസ്‍ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി തീരുമാനിച്ചു. ഗള്‍ഫ് മലയാളികള്‍ക്കും പ്രവാസി വോട്ടവകാശം വേണമെന്നും ഗള്‍ഫുകാരെ മാത്രം പ്രവാസി വോട്ടവകാശത്തില്‍ നിന്ന് ഒഴിവാക്കിയത് ശരിയായില്ലെന്നും മുസ്‍ലിം ലീഗ് വിമര്‍ശിച്ചു.

ഏപ്രില്‍, മേയ് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് ബുദ്ധിമുട്ടിനിടയാക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ പ്രവര്‍ത്തനം കേരളത്തിലേക്കു മാറ്റാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് ദേശീയ നിര്‍വാഹക സമിതി അംഗീകാരം നല്‍കി. ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും വരുന്ന വിവാദ നിയമങ്ങളെ നിയമപരമായി ചോദ്യം ചെയ്യുമെന്നും യോഗം പ്രഖ്യാപിച്ചു.

Related Articles

Back to top button