IndiaInternationalLatest

വാക്‌സിന്‍ എത്തിക്കാന്‍ വിമാനങ്ങളും ഹെലികോപ്ടറുകളും സജ്ജമാക്കി ഇന്ത്യന്‍ വ്യോമസേന

“Manju”

ന്യൂഡല്‍ഹി : ഇന്ത്യയുടെ മുക്കിലും മൂലയിലും വാക്‌സിന്‍ എത്തിക്കാന്‍ വ്യോമസേനയ‌്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേകനിര്‍ദേശം. ആറ് ലക്ഷത്തിലേറെ ഗ്രാമങ്ങളും ഏഴായിരത്തിലേറെ ടൗണുകളും ഉള്ള ഇന്ത്യയില്‍ എല്ലായിടത്തും വാക്‌സിന്‍ വേഗത്തില്‍ എത്തിക്കുക വെല്ലുവിളിയാണ് ഇതിനെ തുടര്‍ന്നാണ് വ്യോമസേനയ‌്ക്ക് പ്രധാനമന്ത്രി പ്രത്യേകനിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം കേന്ദ്രം ആവശ്യപ്പെടുന്നതിനനുസരിച്ച്‌ ഉപയോഗിക്കാന്‍ നൂറിലേറെ വിമാനങ്ങളും ഹെലികോപ്ടറുകളും ഇന്ത്യന്‍ വ്യോമസേന സജ്ജമാക്കിയിട്ടുണ്ട്. വാക്‌സിന്‍ സൂക്ഷിക്കാന്‍ രാജ്യത്ത് 28,947 ശീതീകരണ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മരുന്ന് കമ്ബനികളില്‍ നിന്ന് വാക്സിന്‍ ഈ കോള്‍ഡ് സ്റ്റോറേജ് കേന്ദ്രങ്ങളില്‍ എത്തിക്കുന്നത് സി-17 ഗ്ലോബ് മാസ്റ്റര്‍, സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലിസ്, ഐ.എല്‍ 76 ഇനങ്ങളിലുള്ള വലിയ ചരക്കുവിമാനങ്ങളില്‍ ആയിരിക്കും.
ഇവിടങ്ങളില്‍ നിന്ന് വാക്സിന്‍ ചെറിയ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ എ.എന്‍.32, ഡോര്‍ണിയര്‍ ലഘുവിമാനങ്ങളും എ.എല്‍.എച്ച്‌, ചീറ്റ, ചിനൂക്ക് ഹെലികോപ്ടറുകളും ഉപയോഗിക്കും. ഒപ്പം റെയില്‍ ബന്ധമുള്ള വിദൂര ഗ്രാമങ്ങളില്‍ വാക്‌സിന്‍ എത്തിക്കാന്‍ ട്രെയിനുകളെയും ആശ്രയിച്ചേക്കും. വാക്‌സിന്‍ കൊണ്ടുപോകാന്‍ കോച്ചുകള്‍ കോള്‍ഡ് സ്റ്റോറേജുകളാക്കി മാറ്റുകയും ചെയ്യും.

Related Articles

Back to top button