IndiaLatest

‘വര്‍ക്ക് ഫ്രം ഹോം’ ഇനി തൊഴില്‍ നിയമ പരിധിയില്‍

“Manju”

ന്യൂഡല്‍ഹി : ‘വര്‍ക്ക് ഫ്രം ഹോം’ ഇനി ഒൗപചാരികമായി തൊഴില്‍ നിയമ പരിധിയില്‍ വരും. സേവന മേഖലയിലെ സ്ഥാപനങ്ങള്‍ക്കു ബാധകമാകുന്ന തൊഴില്‍ ക്രമീകരണ വ്യവസ്ഥകളുടെ (സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്സ്) കരടിലാണ് ‘വര്‍ക്ക് ഫ്രം ഹോം’ ഉള്‍പ്പെടുത്തിയിരിക്കുന്നത് .
സേവന, ഉല്‍പാദന, ഖനന മേഖലകള്‍ക്കുള്ള സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്സിന്റെ കരടുകള്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചു.
30 ദിവസത്തേക്ക് അഭിപ്രായങ്ങള്‍ സ്വീകരിച്ചശേഷം കരടിന് അന്തിമ രൂപംനല്‍കും. തൊഴിലുടമ തീരുമാനിക്കുന്ന കാലയളവിലേക്ക്, നിയമന വ്യവസ്ഥയുടെ അല്ലെങ്കില്‍ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കാമെന്ന് കരടില്‍ പറയുന്നു.
കോവിഡ് പ്രതിസന്ധിയോടെയാണ് പല സ്ഥാപനങ്ങളും വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്കു കടന്നത്.ഇതിന് നിയമങ്ങളുടെ പിന്‍ബലത്തോടെ ഒൗപചാരിക സ്വഭാവം നല്‍കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്.
രാജ്യാന്തര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) പഠനമനുസരിച്ച്‌, കോവിഡിനു മുന്‍പുതന്നെ ആഗോളതലത്തില്‍ 26 കോടി പേരെങ്കിലും സ്ഥിരമായി വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലുള്ളവരാണ്.തൊഴില്‍ രംഗത്തുള്ളതില്‍ 18 ശതമാനത്തിനെങ്കിലും ഈ രീതി സ്വീകരിക്കാനാവുമെന്നും ഐഎല്‍ഒ പറയുന്നു.

Related Articles

Back to top button