IndiaLatest

കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ പിടിയിൽ; ചൈനീസ് ആയുധങ്ങൾ പിടിച്ചെടുത്തു

“Manju”

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ അറസ്റ്റിൽ. കുൽഗാം ജില്ലയിലെ ഹത്തിപ്പുര മേഖലയിൽ നിന്നാണ് ഭീകരൻ പിടിയിലായതെന്ന് കശ്മീർ പോലീസ് അറിയിച്ചു. നിരവധി ആയുധ ശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ചൈനീസ് പിസ്റ്റളും ചൈനീസ് ഹാൻഡ് ഗ്രനേഡും ഉൾപ്പെടെയുള്ള ആയുധ ശേഖരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുൽഗാം പോലീസും 34 രാഷ്ട്രീയ റൈഫിൾസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്.

ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളാണ് സുരക്ഷാ സേന സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി പൂഞ്ച് ജില്ലയിലും സൈന്യം ഇന്ന് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ദാബി ഗ്രാമത്തിലെ ഭീകരരുടെ ഒളിത്താവളവും സുരക്ഷാ സേന തകർത്തു. ഗ്രനേഡും പിസ്റ്റലുകളും ഉൾപ്പെടെ നിരവധി ആയുധശേഖരങ്ങളാണ് ഒളിത്താവളത്തിൽ നിന്നും പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസവും കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ പിടിയിലായിരുന്നു. പുൽവാമ ജില്ലയിലെ അവന്തിപ്പോറ മേഖലയിൽ നിന്നും ആദിഫ് അഹമ്മദ് തെലി എന്ന ഭീകരനെയാണ് കഴിഞ്ഞ ദിവസം സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.

ലഷ്‌കർ കമാൻഡർമാരുമായി അടുത്ത ബന്ധമുള്ളയായാള് ആദിഫ്. ലഷ്‌കർ ഇ ത്വയ്ബ ഭീകരർക്ക് താമസ സൗകര്യവും ഒരുക്കിയിരുന്നതും ആയുധങ്ങൾ എത്തിച്ച് നൽകിയിരുന്നതും ഇയാളാണെന്നും സുരക്ഷാ സേന കണ്ടെത്തിയിരുന്നു.

Related Articles

Back to top button