India

ദിവ്യാംഗർക്ക് കൈത്താങ്ങ്; ഉത്തർപ്രദേശിൽ ദിവ്യാംഗരുടെ റസ്റ്റൊറെന്റ് പ്രവർത്തനം ആരംഭിച്ചു

“Manju”

മീററ്റ്: ഉത്തർപ്രദേശിൽ ദിവ്യാംഗരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി പുതിയ റെസ്റ്റൊറെന്റ് പ്രവർത്തനം ആരംഭിച്ചു. പണ്ഡിറ്റ് ജി കിച്ചൺസ് എന്നാണ് റസ്റ്റൊറെന്റിന്റെ പേര്. ഇവിടെ ഭക്ഷണം പാകം ചെയ്യുന്നത് മുതൽ വിതരണം ചെയ്യുന്നത് വരെ ദിവ്യാംഗരാണ്. അമിത് കുമാർ ശർമ്മയും ഗൗതവുമാണ് റസ്‌റ്റൊറെന്റിന്റെ സ്ഥാപകർ.

കൊറോണ രാജ്യത്ത് പടർന്ന് പിടിച്ചപ്പോൾ തങ്ങൾക്ക് ജോലിയില്ലായിരുന്നുവെന്നും അങ്ങനെയാണ് ഈ റെസ്റ്റോറന്റ് തുറക്കാൻ തീരുമാനമായതെന്നും ഇവർ പറയുന്നു. അതുപോലെ തന്നെ മഹാമാരിയുടെ പശ്ചാത്തലത്തിൽ ദിവ്യാംഗർ ഏറെ കഷ്ടപ്പാടുകളും അനുഭവിച്ചിരുന്നു. തങ്ങളുടെ പ്രദേശത്തെ ദിവ്യാംഗരായ സമൂഹത്തെ ശാക്തീകരിക്കുക, അവർക്ക് ഉപജീവനത്തിനുള്ള അവസരം നൽകുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് റെസ്റ്റോറന്റിന്റെ സ്ഥാപകരിലൊരാളായ അമിത് കുമാർ ശർമ പറഞ്ഞു

പ്രദേശത്തെ ഏറെ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന ദിവ്യാംഗരെ ജീവനക്കാരാക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. നിലവിൽ ദിവ്യാംഗരായ രണ്ട് സ്ത്രീകളും അഞ്ച് പുരുഷന്മാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. സ്ത്രീകൾ ഭക്ഷണം പാകം ചെയ്യുമ്പോൾ വിതരണം ചെയ്യുന്ന ചുമതല പുരുഷന്മാർക്കാണെന്ന് ശർമ്മ പറയുന്നു.

ഇപ്പോഴും ബിസിനസ് പ്രാരംഭ ഘട്ടത്തിലാണ്. ദിവ്യാംഗർക്ക് സ്വയം പര്യാപ്തത നേടാൻ അവസരം ഒരുക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് റസ്റ്റോറന്റിന്റെ മറ്റൊരു സ്ഥാപകനായ ഗൗതം പറഞ്ഞു.

Related Articles

Back to top button