KeralaLatest

നിയമസഭാ തെരഞ്ഞെടുപ്പ് ഇക്കുറി നേരത്തെ ആയേക്കും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടന്നേക്കുമെന്നാണ് വിവരം. സിബിഎസ്‌ഇ, ഐസിഐസി പരീക്ഷകള്‍ക്ക് മുമ്പ് തെരഞ്ഞെടുപ്പ് നടത്തിയാലോ എന്നാണ് ആലോചന.തെരഞ്ഞെടുപ്പ് മെയ്യില്‍ നടത്തുമെന്നായിരുന്നു ആദ്യഘട്ടത്തിലെ ആലോചന.

മെയ് ആദ്യ ആഴ്ചകളില്‍ തെരഞ്ഞെടുപ്പെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകളും. എന്നാല്‍ കൊവിഡ് വ്യാപനെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായ സിബിഎസ്‌ഇ പരീക്ഷാ തീയതികള്‍ പിന്നീട് പ്രഖ്യാപിച്ചതോടെയാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ആലോചിക്കുന്നത്. മെയ് നാല് മുതല്‍ ജൂണ്‍ പത്തുവരെയാണ് പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള സിബിഎസ്‌ഇ പരീക്ഷ. മാര്‍ച്ചില്‍ എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളുമുണ്ട്. ഇവ രണ്ടുമുള്ളതിനാലാണ് ഏപ്രിലില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്.

Related Articles

Back to top button