KeralaLatest

ഷിഗെല്ലക്കെതിരെ ആലുവയില്‍ പ്രതിരോധം

“Manju”

ആലുവ: ആലുവ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തില്‍ ആലുവ നഗരസഭ അതിര്‍ത്തിയില്‍ ഷിഗെല്ലയെക്കതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചോറ്റാനിക്കരയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആലുവ യില്‍ പുതുവത്സരദിനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.
വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുമ്പുതന്നെ നഗരത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലേയും കിണര്‍ ക്ലോറിനേഷന്‍ പുതുവത്സരദിനത്തില്‍ പൂര്‍ത്തിയാക്കി. വയറിളക്ക രോഗങ്ങള്‍ക്ക് നല്‍കുന്ന ഓ.ആര്‍ .സ്. പായ്ക്കറ്റുകള്‍ മുഴുവന്‍ സ്ക്കൂളുകളിലും നല്‍കി. രണ്ടാഴ്ച്ചക്കുള്ളില്‍ നഗരത്തിലെ മുഴുവന്‍ വീടുകളിലും കിണര്‍ ക്ലോറിനേഷന്‍ ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കും.
വിദ്യാലയ കിണര്‍ ക്ലോറിനേഷന്റെയും ഒ.ആര്‍.എസ്. വിതരണത്തിന്റെയും മുനിസിപ്പല്‍ തല ഉദ്ഘാടനം തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോണ്‍വെന്റ് സ്കൂളില്‍ ആലുവ നഗരസഭ പിതാവ് എം.ഒ.ജോണ്‍ നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാനായി
ചുമതലയേറ്റ ശേഷമുള്ള ആദ്യ ഔദ്യോഗിക പരിപാടിയായിരുന്നു പുതുവത്സരദിനത്തില്‍ .
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രസന്നകുമാരി ആശപ്രവര്‍ത്തകര്‍ക്ക് ഷിഗെല്ലയെ കുറിച്ച്‌ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് ഗെയില്‍സ് ദേവസ്സി പയ്യപ്പിള്ളി , കൗണ്‍സിലര്‍ ഡീന ഷിബു , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. ഐ. സിറാജ്, സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മിനി കെ. ജോണ്‍, സ്ക്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേരി ഹെലന്‍, സ്ക്കൂള്‍ ഹെല്‍ത്ത് നെഴ്സ് രശ്മി. വി.ആര്‍. , നീതു ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
സംശയാസ്പദമായ ഷിഗെല്ല കേസുകളും വയറിളക്ക രോഗങ്ങളോ ഉണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരേയോ ആശ പ്രവര്‍ത്തകരേയോ അറിയിക്കണമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രസന്നകുമാരി. കെ. അറിയിച്ചു.

Related Articles

Back to top button