KeralaLatest

ബസുകള്‍ പ്രകൃതിവാതകത്തിലേക്ക് മാറ്റാനൊരുങ്ങി കെഎസ്‌ആര്‍ടിസി

“Manju”

തിരുവനന്തപുരം: നിലവിലെ 60 ശതമാനം ബസുകളില്‍ സിഎന്‍ജി, എല്‍എന്‍ജി. കിറ്റുകള്‍ ഘടിപ്പിച്ച്‌ പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കു മാറാനൊരുങ്ങി കെഎസ്‌ആര്‍ടിസി. ആദ്യഘട്ടമായി അഞ്ചു ബസുകളില്‍ സിഎന്‍ജി കിറ്റുകളും 400 ബസുകളില്‍ എല്‍എന്‍ജിയും ഘടിപ്പിക്കാനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. സുരക്ഷ സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തിയ കിറ്റുകളാകും പിടിപിപ്പിക്കുക. കരാര്‍ സ്വന്തമാക്കുന്ന കമ്ബനിയെ തന്നെ പരിപാലനവും ഏല്‍പ്പിക്കും.
ഡീസല്‍ എന്‍ജിനുകളിലെ ഫ്യൂല്‍ ഇന്‍ജക്ടറുകള്‍, എന്‍ജിന്‍ പിസ്റ്റണുകള്‍, കൂളിംഗ് സംവിധാനം എന്നിവയെല്ലാം മാറ്റിവേണം ഇന്ധന മാറ്റത്തിനായി അഴിച്ചുപണി നടത്താന്‍. ഒരു ബസിന് അഞ്ചുലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പുതിയ സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ വലിയ മുതല്‍ മുടക്ക് ആവശ്യമായി വരും. ഇതു കണക്കിലെടുത്താണ് നിലവിലുള്ള ബസുകളുടെ സിഎന്‍ജിയിലേക്ക് മാറ്റുന്നത്.
ഒരു ഫാക്‌ട് നിര്‍മിത സിഎന്‍ജി ബസാണ് കെഎസ്‌ആര്‍ടിസിക്ക് നിലവിലുള്ളത്. ആനയറയില്‍ ആരംഭിക്കുന്ന സിഎന്‍ജി മൊത്തവിതരണ കേന്ദ്രങ്ങളില്‍നിന്ന് മറ്റിടങ്ങളിലേക്ക് ഇന്ധനമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഡീസലിനേക്കാള്‍ 28 രൂപയോളം സിഎന്‍ജിക്ക് വിലക്കുറവുണ്ടെന്നതാണ് പ്രധാന ആകര്‍ഷണം. സാമ്ബത്തിക ലാഭത്തിനൊപ്പം മലിനീകരണവും കുറയ്ക്കാന്‍ കഴിയും.
ഭാരത് സ്റ്റേജിലെ മൂന്ന് നാല് ബസുകള്‍ പ്രകൃതി വാതകത്തിലേക്ക് മാറ്റുമ്ബോള്‍ പുതിയതിന് തുല്യമായി മലിനീകരണത്തോത്ത് താഴ്ത്താനാകും. എന്നാല്‍ സിഎന്‍ജി ബസുകള്‍ നിരപ്പായ പ്രദേശങ്ങള്‍ക്ക് മാത്രമേ അനുയോജ്യമാകൂവെന്ന് ചൂണ്ടിക്കാണിപ്പെടുന്നു. എല്‍എന്‍ജി ബസുകളുടെ ഇന്ധനടാങ്കിന് ശേഷി കൂടുതലുണ്ടെങ്കിലും സിഎന്‍ജി ബസുകള്‍ക്ക് അങ്ങനെയല്ല.
ഒരു ഡീസല്‍ ടാങ്കിന് പകരം ആറു സിഎന്‍ജി ടാങ്കുകള്‍വരെ ഉപയോഗിക്കേണ്ടിവരും. സിഎന്‍ജി എന്‍ജിനുകള്‍ക്ക് നാലുലക്ഷം കിലോമീറ്ററില്‍ താഴെയാണ് ആയുസ് പറയുന്നത്. മറിച്ച്‌ ഡീസല്‍ എന്‍ജിനുകള്‍ക്ക് 12 ലക്ഷം കിലോമീറ്റര്‍ വരെ ലഭിക്കും. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്‌ആര്‍ടിക്ക് പുതിയ പരിഷ്‌ക്കാരങ്ങള്‍ പിടിവള്ളിയുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button