KeralaThiruvananthapuram

ജനിതക മാറ്റം വന്ന കൊറോണ വൈറസ് കേരളത്തിലും; സംസ്ഥാനത്ത് 6 പേരിൽ രോഗം സ്ഥിരീകരിച്ചു

“Manju”

തിരുവനന്തപുരം : ജനിതക മാറ്റം വന്ന കൊറോണ വൈറസ് കേരളത്തിലും. സംസ്ഥാനത്ത് 6 പേരിൽ രോഗം സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെകെ ഷൈലജയാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ രണ്ട് വീതവും കണ്ണൂർ, കോട്ടയം ജില്ലയിൽ ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോടും ആലപ്പുഴയിലും രോഗം സ്ഥിരീകരിച്ചത് ഒരേ വീട്ടിലുള്ളവർക്കാണ്.

ജനിതക മാറ്റം വന്ന കൊറോണ വൈറസ് പകരാനുള സാധ്യത കൂടുതലാണ്. ജാഗ്രത വർദ്ധിപ്പിക്കണം. വിദേശത്ത് നിന്ന് എത്തുന്നവർ സ്വമേധയാ റിപ്പോർട്ട് ചെയ്യണം. ഭയപ്പെടേണ്ട സാഹചര്യം ഇല്ല. ആരോഗ്യവകുപ്പ് ശ്രദ്ധ വർദ്ധിപ്പിച്ചിട്ടുണ്ട്. കൊറോണ മാനദണ്ഡം കർശനമായി പാലിക്കണം. സമ്പർക്ക പട്ടിക വിപുലമല്ലെന്നാണ് വിവരം. പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button