KeralaLatest

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടിന് എഴുപതാംപിറന്നാള്‍

“Manju”

മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ടിനൊപ്പം സുരാജ് വെഞ്ഞാറമൂട്!!!! - Entertainment Corner

ശ്രീജ.എസ്

മലയാളത്തിന്റെ പ്രിയഹാസ്യ താരം ജഗതി ശ്രീകുമാറിന് എഴുപതാംപിറന്നാള്‍. കോവിഡ് വ്യാപനത്താല്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് ആഘോഷത്തില്‍ പങ്കെടുക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ നിരവധി പേര്‍ താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.
പിറാന്നാളിനൊപ്പം ഈ വര്‍ഷം അദ്ദേഹം സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന സന്തോഷ വാര്‍ത്തകൂടി ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ജഗതിയുടെ മകന്‍ രാജ്കുമാറാണ് ഇക്കാര്യം പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യ സ്ഥിതിയ്ക്കു യോജിച്ച രീതിയിലുള്ള കഥാപാത്രങ്ങളിലൂടെയാകും വെള്ളിത്തിരയിലെത്തുക.

2012 ല്‍ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ ജഗതി ശ്രീകുമാറിനെ മലയാള സിനിമയ്ക്ക് നഷ്ടമായത്. അദ്ദേഹത്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്മെന്റ്സിന്റെ പരസ്യ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു.

Related Articles

Back to top button