KeralaLatestMalappuram

കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു; ഉടമയ്ക്കെതിരെ കേസ്

“Manju”

പി.വി.എസ്
മലപ്പുറം :കാളികാവിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കാട്ടാന ചെരിഞ്ഞ സംഭവം. ഉടമകൾക്കെതിരെ വനം വകുപ്പ് കേസെടുത്തു. വൈദ്യുതി ഷോക്കേറ്റ് ആണ് ആന ചെരിഞ്ഞെതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്നാണ് നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തത്. സ്ഥലം ഉടമകൾ, ആന ചരിഞ്ഞ കൃഷിയിടത്തിലെ പാട്ടകൃഷിക്കാരൻ എന്നിവർക്കെതിരെയാണ് കേസ്.
കാളികാവ് റെയ്ഞ്ചിന് കീഴിൽ ചക്കിക്കുഴി ഫോറസ്റ്റേഷൻ പരിധിയിൽ മൈലമ്പാറ പനച്ചോലപ്പൊട്ടിയിൽ ആണ് 23 വയസ്സ് പ്രായമുള്ള മോഴ യാനയുടെ ജഡം കണ്ടത്തിയത്. കൃഷിയിടത്തിനു ചേർന്ന് സ്ഥാപിച്ച് വൈദ്യുതി കമ്പനിയിൽ നിന്നാണ് വൈദ്യുതാഘാതമേറ്റത്.ഇത് അനധികൃതമാണോ എന്ന് കെ എസ് ഇ ബി വിഭാഗം പരിശോധിക്കും.രൂക്ഷമായ വന്യമൃഗ ശല്യത്തിൽ നിരവധി ദുരന്തങ്ങൾ കർഷകർ നേരിടുന്ന സാഹചര്യത്തിൽ വൈദ്യുതി ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു സമൂഹത്തിൽ സ്ഥലം ഉടമകൾക്കും കർഷകനുമെതിരെ കേസെടുത്ത വനം വകുപ്പിനെതിരെ പ്രദേശത്തെ ജനരോഷം ശക്തമാണ്.

Related Articles

Back to top button