IndiaLatest

മമത മന്ത്രിസഭയില്‍ നിന്ന് ലക്ഷ്മി രത്തന്‍ ശുക്ല രാജിവച്ചു

“Manju”

Sathyam Online : Breaking News | Latest Malayalam News | Kerala | India |  Politics | Sports | Movie | Column | Malayalam News | Kerala News | Pravasi  | Social Media |Middle East

ശ്രീജ.എസ്

കൊല്‍ക്കത്ത: ബംഗാള്‍ മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ലക്ഷ്മി രത്തന്‍ ശുക്ല മന്ത്രി സ്ഥാനം രാജിവച്ചു. കൂടാതെ പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ചു.ഹൗറയിലെ പാര്‍ട്ടി ജില്ലാ ഘടകം പ്രസിഡന്റാണ് ലക്ഷ്മി രത്തന്‍ ശുക്ല. അതേസമയം ശുക്ല എംഎല്‍എയായി തുടരും. രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. നേരത്തെ സുവേന്ദു അധികാരിയുള്‍പ്പെടെ ചില പ്രമുഖര്‍ ടിഎംസി വിട്ടിരുന്നു. അവരെല്ലാം ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുക ലക്ഷ്യമിട്ട് വളരെ തന്ത്രപൂര്‍വമായ നീക്കമാണ് ബിജെപി നടത്തുന്നത്.

Related Articles

Back to top button