IndiaLatest

മയക്കുമരുന്ന് കേസ് ; നടി ശ്വേത കുമാരി പിടിയില്‍

“Manju”

കന്നഡ നടി ശ്വേത കുമാരി മയക്കുമരുന്നുമായി മുംബൈയിൽ പിടിയിൽ | Metro Journal  Online

ശ്രീജ.എസ്

മുംബൈ: മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്‌സ് ബ്യൂറോ നടത്തിയ തെരച്ചില്‍ കന്നഡ നടി ശ്വേത കുമാരി അറസ്റ്റില്‍. മുംബൈയിലെ മിറ-ബയാന്‍ഡര്‍ മേഖലയിലെ ക്രൗണ്‍ ബിസിനസ് ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് സിനിമാ താരം അറസ്റ്റില്‍ ആയിരിക്കുന്നത്. നടിയുടെ പക്കല്‍ നിന്നും 400 ഗ്രാം മെഫെഡ്രോണ്‍ (എംഡി) പിടിച്ചെടുത്തു.

2015ല്‍ ‘റിങ് മാസ്റ്റര്‍’ എന്ന കന്നട ചിത്രത്തില്‍ ശ്വേത കുമാരി അഭിനയിച്ചിരുന്നു. നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശ്വേത കുമാരിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായി എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ പറഞ്ഞു.

Related Articles

Back to top button