IndiaLatest

കരിയിലക്കൂനയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി

“Manju”

കൊല്ലം: കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കല്ലുവാതുക്കലിലാണ് സംഭവം. രണ്ട് ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ 6 മണിയോടെയാണ് ശിശുവിനെ കണ്ടെത്തിയത്.
വീടുകള്‍ക്ക് സമീപമുള്ള പറമ്ബില്‍ കരിയിലക്കൂട്ടത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കുഞ്ഞ്. കരച്ചില്‍ കേട്ട് സമീപവാസികള്‍ നടത്തിയ തിരച്ചിലില്‍ ആണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നും കുട്ടിയ്ക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.നിരവധി തെരുവ് നായ്ക്കള്‍ ഉള്ള സ്ഥലത്താണ് കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കായി പാരിപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button