KeralaLatest

പക്ഷിപനി സംസ്‌ഥാന ദുരന്തം: കര്‍ഷകര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.ഈ സാഹചര്യത്തില്‍ കര്ഷകര്ക്ക് നഷ്ടപരിഹാരം നല്കുമെന്ന് മന്ത്രി കെ രാജു. പക്ഷിപ്പനി 50,000 പക്ഷികളെ വരെ ബാധിക്കാന് ഇടയുണ്ടെന്നും പ്രതിരോധ പ്രവർത്തനം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. രോഗം കൂടുതല്‍ പടരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി മുപ്പത്തെട്ടായിരത്തോളം പക്ഷികളെ കൊന്ന് നശിപ്പിക്കാനാണ് തീരുമാനം.

കോട്ടയം നീണ്ടൂരില് പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലും ഒരു കിലോമീറ്റര് ചുറ്റളവിലുള്ള മേഖലയിലും വളർത്തു പക്ഷികളെ കൊന്ന് നശിപ്പിക്കാന്‍ തുടങ്ങി. രോഗം സ്ഥിരീകരിച്ച ഫാമില് ആറു സംഘങ്ങളെയും പുറത്ത് രണ്ടു സംഘങ്ങളെയുമാണ് നിയോഗിച്ചിട്ടുള്ളത്. ആലപ്പുഴയിലും വളര്‍ത്ത് പക്ഷികളെ നശിപ്പിക്കാന്‍ തുടങ്ങി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവില്‍ രോഗം മനുഷ്യരിലേക്ക് പകരില്ലെന്നും മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെ എം ദിലീപ് പറഞ്ഞു.

Related Articles

Back to top button