IndiaLatest

അടല്‍ പെന്‍ഷന്‍ യോജനയില്‍ 52 ലക്ഷം പേര്‍ ചേര്‍ന്നു

“Manju”

സിന്ധുമോൾ. ആർ

കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജനയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം 52 ലക്ഷം പേര്‍ ചേര്‍ന്നു. ഡിസംബര്‍ അവസാനം വരെയുള്ള കണക്കു പ്രകാരം മൊത്തം വരിക്കാരുടെ എണ്ണം 2.75 കോടിയായി.

എസ്ബിഐ വഴി പുതിയതായി ചേര്‍ന്നവര്‍ മാത്രം 15 ലക്ഷത്തോളം വരും. പ്രതിമാസം 1000 രൂപ മുതല്‍ 5000 രൂപവരെ പെന്‍ഷന്‍ ഉറപ്പു വരുത്തുന്നതാണ് അടല്‍ പെന്‍ഷന്‍ യോജന. പ്രതിമാസം അടയ്ക്കുന്ന തുകയ്ക്കനുസരിച്ചാണ് 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ പെന്‍ഷന്‍ ലഭിക്കുക.

Related Articles

Back to top button