India

ആഭ്യന്തര വിപണിയില്‍ നിന്ന് 27,000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങും: പ്രതിരോധ മന്ത്രാലയം

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ സായുധ സേനകള്‍ക്ക് ആവശ്യമായ ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ആഭ്യന്തര വിപണിയില്‍ നിന്നും 27,000 കോടി രൂപയുടെ പ്രതിരോധ സാമഗ്രികള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അദ്ധ്യക്ഷനായ പ്രതിരോധ സംഭരണ സമിതിയാണ്(ഡിഎസി) അനുമതി നല്‍കിയത്.

2020ലെ പ്രതിരോധ സംഭരണ നടപടിക്രമത്തിന് കീഴില്‍ നടക്കുന്ന സമിതിയുടെ ആദ്യ യോഗത്തിലാണ് വിവിധ ആയുധങ്ങള്‍, പടക്കോപ്പുകള്‍ എന്നിവ വാങ്ങാന്‍ അനുമതി നല്‍കിയത്. 28,000 കോടി രൂപയുടെ ആവശ്യങ്ങള്‍ സമര്‍പ്പിക്കപ്പെട്ടതില്‍ 27,000 കോടി രൂപയുടെ ആയുധങ്ങളും ആഭ്യന്തര വിപണിയില്‍ നിന്നും വാങ്ങാനാണ് അനുവാദം ലഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍ വ്യോമസേനക്കായി ഡിആർഡിഒ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച എയര്‍ബോണ്‍ ഏര്‍ലി വാണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സംവിധാനവും നാവികസേനയ്ക്ക് വേണ്ടി വികസിപ്പിച്ച പുതുതലമുറ നിരീക്ഷണ യാനവും, കരസേനക്കായുള്ള മോഡുലാര്‍ പാലങ്ങളും അനുമതി ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു.

Related Articles

Back to top button