India

ചൈന നടത്തിയത് പ്രാകൃത നീക്കം;  നേരിടുമെന്ന്  ഇന്ത്യൻ പ്രതിരോധ സേനകൾ

“Manju”

ന്യൂഡൽഹി: ചൈനയുടെ ഭാഗത്തുനിന്നും കഴിഞ്ഞ വർഷം നടന്ന ആക്രമണങ്ങളെ വിശകലനം ചെയ്ത് പ്രതിരോധ വകുപ്പ്.  2020ലെ നിയന്ത്രണരേഖയിൽ നടന്ന എല്ലാ സംഭവകളും വിശകലനം ചെയ്ത റിപ്പോർട്ടിലാണ് ചൈനയെ കടുത്ത ഭാഷയിൽ വിമർശിക്കുന്നത്. ഇനിയുള്ള എല്ലാ സമയത്തും പഴുതുകളടച്ച സുരക്ഷ ഒരുക്കുന്നതായി പ്രതിരോധ വിഭാഗം റിപ്പോർട്ടിന്റെ അവസാനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.  ചൈന പ്രാകൃതമായ രീതിയിൽ ലഡാക്കിൽ നടത്തിയ ആക്രമണം ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് ഇന്ത്യൻ കരസേന ഉറപ്പ് നൽകുന്നു.

ചൈനയുടെ ഭാഗത്തുനിന്നും അപ്രതീക്ഷിതവും ഏകപക്ഷീയവുമായ ആക്രമണമാണ് 2020ൽ ലഡാക്കിലുണ്ടായത്. ഉപയോഗിച്ചതാകട്ടെ പ്രാകൃതമായ ആയുധങ്ങളും കല്ലുകളുമാണ്.  അതിർത്തി സംരക്ഷിക്കാൻ നിയോഗിക്കപ്പെടുന്ന സൈന്യങ്ങൾ പാലിക്കേണ്ട യാതൊരു മര്യാദകളും ചൈന പാലിച്ചില്ലെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.

ഈ വർഷത്തെ പ്രതിരോധ സുരക്ഷാ സംവിധാനം അതിർത്തിയിലെ ശത്രുരാജ്യങ്ങളുടെ എല്ലാ നീക്കങ്ങളേയും മുന്നിൽകണ്ടാണ് നടത്തുന്നത്. അതിർത്തിയിൽ പലസമയത്തായി ചൈന നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപനങ്ങളേയും ഇന്ത്യൻ പ്രതിരോധ വകുപ്പ് റിപ്പോർട്ടിലൂടെ വിമർശിച്ചു. അമ്പതിനായിരം വരുന്ന സൈന്യത്തേയാണ് ഇരുരാജ്യങ്ങളും പതിവിന് വിപരീതമായി അതിർത്തിയിൽ നിലനിർത്തിയിരിക്കുന്നത്. ഒപ്പം ഏറ്റവും അത്യാധുനിക ആയുധങ്ങളുമായിട്ടാണ് ഇന്ത്യൻ കരസേനയും വ്യോമസേനയും സംയുക്ത സുരക്ഷയ്ക്കായി തയ്യാറായിട്ടുള്ളതെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

Related Articles

Back to top button