KeralaLatest

സഭാ തര്‍ക്കം പരിഹരിച്ചാല്‍ ബിജെപിക്കൊപ്പമെന്ന് യാക്കോബായ സഭ

“Manju”

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ; സഭാ തർക്കം പരിഹരിച്ചാൽ  ബിജെപിക്കൊപ്പമെന്ന് യാക്കോബായ സഭ | Indian PM Narendra Modi|YAKOBAYA SABHA|malankara  rubber plantation

ശ്രീജ.എസ്

കോട്ടയം: യാക്കോബായ – ഓര്‍ത്തഡോക്സ് സഭയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍ പ്രധാനമന്ത്രി ഇടപെട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി യാക്കോബായ സഭ. മലങ്കരസഭയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചാല്‍ ബിജെപിക്ക് പിന്തുണ നല്‍കുമെന്നാണ് യാക്കോബായ സഭ വ്യക്തമാക്കിയിരിക്കുന്നത്.

മലങ്കരസഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതിന് ശേഷമാണ് യാക്കോബായ സഭ സമരസമിതി കണ്‍വീനര്‍ തോമസ് മാര്‍ അലക്സാണ്ട്രിയോസ് മെത്രാപ്പൊലീത്ത സഭയുടെനിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത് തങ്ങള്‍ വലിയ അനുഗ്രഹമായി കരുതുകയാണ് അദ്ദേഹം പറഞ്ഞു.

സഭയെ ആര് സഹായിക്കുന്നോ അവരെ തിരിച്ച്‌ സഹായിക്കും എന്നതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് തെളിയിച്ചതാണെന്നും, പ്രധാനമന്ത്രിയുടെ ഇടപെടലില്‍ രാഷ്ട്രീയമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അലക്സാണ്ട്രിയോസ് മെത്രാപ്പോലിത്ത വ്യക്തമാക്കി.

Related Articles

Back to top button