IndiaLatest

പരിശീലകന്‍ കാര്‍ലെസ് ക്വാഡ്രറ്റിനെ ബെംഗളൂരു എഫ്സി പുറത്താക്കി

“Manju”

മുഖ്യ പരിശീലകൻ കാർലെസ് ക്വാഡ്രറ്റിനെ ബെംഗളൂരു എഫ്സി പുറത്താക്കി

ശ്രീജ.എസ്

ബെംഗളൂരു എഫ് സി അവരുടെ പരിശീലകനായ കാര്‍ലസ് കഡ്രറ്റിനെ പുറത്താക്കി. ഈ സീസണിലെ മോശം ഫോം കണക്കിലെടുത്താണ് പുറത്താക്കല്‍. ബെംഗളൂരു എഫ് സി ലീഗില്‍ അവസാന മൂന്നു മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. മാത്രമല്ല അവര്‍ക്ക് ആ പഴയ ഫോമില്‍ കളിക്കാനും ആയിരുന്നില്ല.
അവസാന അഞ്ചു സീസണുകളിലായി ബെംഗളൂരു എഫ് സിക്ക് ഒപ്പം കാര്‍ലസ് ഉണ്ടായിരുന്നു. ആദ്യ രണ്ടു സീസണുകളില്‍ സഹ പരിശീലകനായും പിന്നീട് മൂന്ന് വര്‍ഷം മുഖ്യ പരിശീലകനായും കാര്‍ലസ് പ്രവര്‍ത്തിച്ചു. ബെംഗളൂരു എഫ് സിയെ ആദ്യ ഐ എസ് എല്‍ കിരീടത്തിലേക്ക് നയിച്ചതും കാര്‍ലസ് ആയിരുന്നു.

കാര്‍ലസിന്റെ അഭാവത്തില്‍ സഹ പരിശീലകന്‍ നൗഷാദ് മൂസ ബെംഗളൂരു എഫ് സിയെ നയിക്കും. ഈസ്റ്റ് ബംഗാളിന് എതിരായ മത്സരമാകും നൗഷാദ് മൂസയുടെ ആദ്യ ചുമതല. പുതിയ പരിശീലകന്‍ വരുന്നത് വരെ നൗഷാദ് മൂസ ആകും ബെംഗളൂരുവിന്റെ തന്ത്രങ്ങള്‍ മെനയുക. അവസാന നാലു സീസണുകളിലായി ബെംഗളൂരുവിനൊപ്പം ഉള്ള വ്യക്തിയാണ് നൗഷാദ് മൂസ.

Related Articles

Back to top button