ErnakulamKeralaLatest

കോവിഡ് പ്രതിരോധം: 15 സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിച്ചു

“Manju”

സിന്ധുമോൾ. ആർ

എറണാകുളം: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങളുടെ പാലനം നിരീക്ഷിക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വീണ്ടും നിയമിച്ചു. 15 സെക്ടറല്‍ മജിസ്ട്രേറ്റുമാരെയാണ് ജില്ലയില്‍ നിയമിച്ചിരിക്കുന്നത്. 15 ഉദ്യോഗസ്ഥരെ റിസര്‍വ്ഡ് വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണയന്നൂര്‍ താലൂക്കില്‍ മൂന്ന് ഉദ്യോഗസ്ഥരെയും മറ്റ് താലൂക്കുകളില്‍ രണ്ട് ഉദ്യോഗസ്ഥരുമാണുള്ളത്. പോലീസിന്‍്റെ സഹകരണത്തോടെയായിരിക്കും മജിസ്ട്രേറ്റുമാരുടെ പ്രവര്‍ത്തനം.

കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വന്നതിനാല്‍ ആളുകള്‍ കൂടുതലെത്തുന്ന പരിപാടികളിലായിരിക്കും നിരീക്ഷണം ശക്തമാക്കുന്നത്. ഇത്തരത്തിലുള്ള പരിപാടികള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് മജിസ്ട്രേറ്റിന് കൈമാറണം. ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ തന്നെയാണ് രണ്ടാം ഘട്ടത്തിലും നിയമിച്ചിരിക്കുന്നത്. ഇവര്‍ക്കായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കാനും തീരുമാനമായി. ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടര്‍ എസ്.ഷാജഹാനെ നോഡല്‍ ഓഫീസറായും നിയമിച്ചു. ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ വീഡിയോ കോണ്‍ഫറന്‍സ് കളക്ടറേറ്റില്‍ ചേര്‍ന്നു. എഡിഎം സാബു കെ. ഐസക്, എച്ച്‌.എസ്. ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button