KeralaLatestPathanamthitta

അടൂരില്‍ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു

“Manju”

സിന്ധുമോൾ. ആർ

അടൂര്‍: പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് അടഞ്ഞു കിടന്ന കടയുടെ മുന്‍പിലേക്ക് മറിഞ്ഞു. ഇന്നലെ വൈകിട്ട് 5ന് അടൂര്‍-തട്ട-പത്തനംതിട്ട റോഡില്‍ ആനന്ദപ്പള്ളി ജംക്‌ഷനു സമീപത്തായിരുന്നു സംഭവം. ജീപ്പിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എ. വിദ്യാധരനും ഡ്രൈവര്‍ ബെന്നി തോമസും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

എതിരെ മറ്റൊരു വാഹനത്തെ മറി കടന്നു വന്ന കാറിനെ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് കടയ്ക്കു മുന്‍പിലേക്കു മറിയുകയായിരുന്നു. തിരുവനന്തപുരത്ത് കോടതിയില്‍ പോയിട്ട് തിരികെ പത്തനംതിട്ടയ്ക്ക് പോകുമ്പോഴായിരുന്നു അപകടം.

Related Articles

Back to top button