KeralaLatest

തീയറ്ററുകളില്‍ അറ്റകുറ്റപ്പണികള്‍

“Manju”

തൃശൂര്‍: ആളും ആരവവും പാട്ടും മേളവുമായി തിരശീലകള്‍ വീണ്ടും ഉണരുന്നത് കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. തുറക്കാന്‍ അനുവാദം ലഭിച്ചെങ്കിലും ഇതുവരെ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. പലയിടത്തും അറ്റകുറ്റപ്പണികളും ശുചീകരണവും നടത്താന്‍ ദിവസങ്ങളെടുക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു സ്‌ക്രീനില്‍ പ്രദര്‍ശനം പുനരാരംഭിക്കാന്‍ 10 ലക്ഷം രൂപയോളം അധികച്ചെലവ് വരുമെന്ന് തിയറ്റര്‍ ഉടമകള്‍ പറയുന്നു. ആളനക്കമില്ലാതെ കിടക്കുകയായിരുന്ന തിയറ്ററുകള്‍ വീണ്ടും തുറക്കുമ്ബോള്‍ ഉടമകളെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി വൈദ്യുതബില്‍ കുടിശികയാണ്.

എസി സംവിധാനമില്ലാത്ത തിയറ്റര്‍ ഉടമകള്‍ പോലും രണ്ടു ലക്ഷത്തോളം രൂപ അടയ്‌ക്കേണ്ടി വരും. ഇപ്പോള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകാന്‍ ഒരാഴ്ച വേണ്ടി വരും. സീറ്റുകള്‍ പൂപ്പലും വലയും പിടിച്ച നിലയിലാണ്. കസേരകളെല്ലാം കഴുകി വൃത്തിയാക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.

പ്രൊജക്ഷന്‍ സിസ്റ്റവും സൗണ്ട് സംവിധാനവും കേടുവരാതിരിക്കാന്‍ എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും പ്രവര്‍ത്തിപ്പിച്ചിരുന്നതിനാല്‍ കാര്യമായ പ്രശ്‌നങ്ങളില്ല. മെഷീനുകളെല്ലാം സര്‍വീസ് ചെയ്യാന്‍ ഏറെ ചെലവ് വരുമെന്ന് തൃശൂര്‍ രാംദാസ് തിയറ്റര്‍ ഉടമ ഡോ.രാംദാസ് ചേലൂരും മാനേജര്‍ വി.ജെ ജയിംസും പറഞ്ഞു.

Related Articles

Back to top button