IndiaInternationalLatest

ഇന്ത്യയുടെ വ്യാപാര നയങ്ങളെ പുകഴ്ത്തി ലോക വ്യാപാര സംഘടന

“Manju”

 

ജനീവ: ലോക വ്യാപാര സംഘടനയില്‍ ഏഴാമത് ഇന്ത്യന്‍ വാണിജ്യ നയ അവലോകനത്തില്‍ ഇന്ത്യയുടെ വ്യാപാര നയങ്ങള്‍ക്ക് കൈയ്യടി. അവലോകന കാലയളവില്‍ ഇന്ത്യ സ്വന്തമാക്കിയ 7.4 ശതമാനം സാമ്പത്തിക വളര്‍ച്ചയെ അഭിനന്ദിച്ച സംഘടന ഇക്കാലയളവില്‍ രാജ്യം സ്വീകരിച്ച പരിഷ്‌കാര നടപടികളില്‍ സന്തുഷ്ടി രേഖപ്പെടുത്തി. നേരിട്ടുള്ള വിദേശ നിക്ഷേപ സംബന്ധിച്ച നയം കൂടുതല്‍ ഉദാരമാക്കിയതിലും, നിരവധി വാണിജ്യ പ്രോത്സാഹന നടപടികള്‍ സ്വീകരിച്ചതിലും സെക്രട്ടറിയേറ്റ് ഇന്ത്യയെ അഭിനന്ദിക്കുകയും ചെയ്തു.
ശക്തമായ സാമ്ബത്തിക വളര്‍ച്ച സ്വന്തമാക്കിയ ഇന്ത്യയെ അമ്പതോളം അംഗ രാഷ്ട്ര പ്രതിനിധികള്‍ അഭിനന്ദിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യ സ്വീകരിച്ച വാണിജ്യസാമ്ബത്തിക മുന്നേറ്റങ്ങള്‍ സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് ലോകവ്യാപാരസംഘടന ഇതോടനുബന്ധിച്ച്‌ പുറത്തിറക്കിയിരുന്നു. ഇന്ത്യ സ്വീകരിച്ച ശക്തമായ സാമ്ബത്തികവളര്‍ച്ച നടപടികള്‍, പ്രതിശീര്‍ഷ വരുമാനം, ആയുര്‍ദൈര്‍ഘ്യം തുടങ്ങിയ സാമൂഹികസാമ്പത്തിക ഏകകങ്ങളിലും പുരോഗതി ഉണ്ടാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2021 ജനുവരി ആറിനാണ് ഇന്ത്യയുടെ ഏഴാമത് വാണിജ്യ നയ അവലോകനം (TPR) ജനീവയില്‍ ലോക വ്യാപാര സംഘടന ആസ്ഥാനത്ത് ആരംഭിച്ചത്. അംഗരാഷ്ട്രങ്ങളുടെ ദേശീയ വാണിജ്യ നയങ്ങളെ പറ്റിയുള്ള സമഗ്ര അവലോകനമാണ് ഇതില്‍ നടത്തുക. 2015 ലാണ് ഇതിനു മുന്‍പ് ഇന്ത്യയുടെ വാണിജ്യ നയ അവലോകനം നടന്നത്. വാണിജ്യ സെക്രട്ടറി ഡോക്ടര്‍ അനൂപ് വാധവാനാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്.

Related Articles

Back to top button