KeralaLatest

കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: പതിനാലാം കേരള നിയമ സഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് നയപ്രഖ്യാപന പ്രസംഗം നടക്കും. ഒന്‍പത് മണിക്കാണ് നയപ്രഖ്യാപന പ്രസംഗം. ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുന്നത്.

ഈ മാസം 15 നാണ് കേരള ബജറ്റ്. ഇന്ന് നടക്കാന്‍ പോകുന്ന നിയമസഭാ സമ്മേളനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. നാല് മാസ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കും. വോട്ടിംഗ് സംവിധാനം ഡിജിറ്റിലാക്കും. വൈഫൈ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.

അതേസമയം പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിനാണ് ഇന്ന് തുടക്കമാവുന്നത്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ സ്വര്‍ണക്കടത്ത് മുതല്‍ സ്പീക്കര്‍ക്കെതിരായ ആരോപണങ്ങള്‍ വരെ നിരവധി വിഷയങ്ങള്‍ പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിലെ എം ഉമ്മര്‍ നല്‍കിയ നോട്ടീസ് സഭ പരിഗണിക്കുമെന്നാണ് വിവരം. 14 ദിവസത്തെ നോട്ടിസ് നല്‍കണമെന്ന വ്യവസ്ഥ പാലിച്ചാണ് ഇക്കുറി എം ഉമ്മര്‍ നോട്ടിസ് നല്‍കിയത്. വിവിധ വിഷയങ്ങളില്‍ സഭാ സമ്മേളനം പ്രക്ഷുബ്ധമാകും.

Related Articles

Back to top button