KeralaLatest

ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക​രി​ച്ചു

“Manju”

ഗ വ ർ ണ റു ടെ ന യ പ്ര ഖ്യാ പ ന പ്ര സം ഗം ആ രം ഭി ച്ചു; മു ദ്രാ വാ ക്യ വു മാ യി  പ്ര തി പ ക്ഷം; സ ഭ ബ ഹി ഷ്ക രി ച്ചു |

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യു​ടെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ടു​ള്ള ഗ​വ​ര്‍​ണ​ര്‍ ജ​സ്റ്റീ​സ് ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്റെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക​രി​ച്ചു. ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നാ​യി ഗ​വ​ര്‍​ണ​ര്‍ സ​ഭ​യി​ലെ​ത്തി​യ​പ്പോ​ള്‍​ത്ത​ന്നെ പ്ര​തി​പ​ക്ഷ ഭാ​ഗ​ത്തു നി​ന്നും സ്പീ​ക്ക​ര്‍​ക്കെ​തി​രെ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ മു​ഴ​ങ്ങി. സ്പീ​ക്ക​ര്‍ രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം.

പ്ര​തി​പ​ക്ഷ ബ​ഹ​ളം കാ​ര്യ​മാ​ക്കാ​തെ ഗ​വ​ര്‍​ണ​ര്‍ ന​യ പ്ര​ഖ്യാ​പ​ന പ്ര​സം​ഗം വാ​യി​ച്ചു തു​ട​ങ്ങി. പ്ര​തി​പ​ക്ഷ ബ​ഹ​ളം കൂ​ടി​യ​തോ​ടെ ത​ന്നെ ഭ​ര​ണ​ഘ​ട​നാ ക​ര്‍​ത്ത​വ്യം നി​ര്‍​വ​ഹി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​വ​ര്‍​ത്തി​ച്ച്‌ ആ​വ​ശ്യ​പ്പെ​ട്ടു. സ​ഭ​യി​ലെ മ​ര്യാ​ദ​ക​ള്‍ ഓ​ര്‍​മ്മി​ച്ചി​ച്ചു​കൊ​ണ്ട് അ​ല്‍​പ്പം പ​രു​ഷ​മാ​യി​ട്ടു ത​ന്നെ​യാ​ണ് ഗ​വ​ര്‍​ണ​ര്‍ ത​ന്നെ പ്ര​സം​ഗം തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​തി​നി​ട​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ഴു​നേ​റ്റ് പ്ര​സം​ഗി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഗ​വ​ര്‍​ണ​ര്‍ പ്ര​സം​ഗം തു​ട​രു​ന്ന​തി​നി​ടെ പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്കം മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ സ​ഭ വി​ട്ടു പു​റ​ത്തി​റ​ങ്ങി. പ​ത്തു മി​നി​റ്റോ​ളം മു​ദ്രാ​വാ​ക്യം വി​ളി​ച്ച ശേ​ഷ​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്റെ ഇ​റ​ങ്ങി​പ്പോ​ക്ക്.

Related Articles

Back to top button