IndiaLatest

വിമാനം അണുവിമുക്തമാക്കാന്‍ റോബോട്ടിനെ അവതരിപ്പിച്ച്‌ എയര്‍ ഇന്ത്യ എക്സ്പ്രസ്

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി വിമാനം വൃത്തിയാക്കാനായി റോബോട്ടിനെ ചുമതലപ്പെടുത്തി. കോവിഡ് പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സാണ് ഈ നൂതന സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്. ഇനി വിമാനത്തിനകം റോബോട്ട് തൂത്ത് തുടച്ച്‌ വൃത്തിയാക്കി സാനിറ്റൈസ് ചെയ്യും. അണുനശീകരണ പ്രവൃത്തികള്‍ക്ക് റോബോട്ടിക് സംവിധാനം ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ വിമാന കമ്പനിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസെന്നും അധികൃതര്‍ വെളിപ്പെടുത്തി.
യുവി ഡിസ്‌ഇന്‍ഫെക്ഷന്‍ ലാമ്പിങ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ ബോയിങ് 737-800 വിമാനം ഇന്ന് ഈ സംവിധാനം ഉപയോഗിച്ച്‌ അണുവിമുക്തമാക്കി. യുവി-സി അണുനശീകരണ സംവിധാനം ലോകത്തെ തന്നെ ഏറ്റവും ഫലപ്രാപ്തിയുള്ള ഒന്നായാണ് കണക്കാക്കപ്പെടുന്നത്. പ്രതലത്തില്‍ നിന്ന് അണുക്കളെയും ബാക്ടീരിയ, വൈറസ് തുടങ്ങിയവയെും ഇല്ലാതാക്കുന്നുവെന്ന് പരിശോധനകളിലൂടെ നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് തന്നെ അംഗീകരിച്ചിട്ടുള്ളതാണ്.

Related Articles

Back to top button