KeralaLatest

ആര്യയെക്കാള്‍ പ്രായം കുറഞ്ഞവര്‍ മത്സരിച്ചിട്ടുണ്ട്; സി.പി.എം മാര്‍ക്കറ്റിംഗ് നടത്തുന്നെന്ന് മുല്ലപ്പള്ളി

“Manju”

 

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം മേയറായി തിരഞ്ഞെടുത്ത ആര്യ രാജേന്ദ്രന്റെ പ്രായത്തെ ചൊല്ലിയുള്ള ചര്‍ച്ചകളെ തള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ആര്യയേക്കാള്‍ പ്രായം കുറഞ്ഞവര്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുണ്ടെന്നും സിപിഐഎം മാര്‍ക്കറ്റിം​ഗ് നടത്തുകയാണെന്നുമാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം.
അതേസമയം മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 21 വയസ്സ് തന്നെ ആവശ്യമാണ്. ഇതിലും കുറഞ്ഞവര്‍ക്ക് അതുകൊണ്ട് സാദ്ധ്യതയില്ല. ആര്യ രാജേന്ദ്രനും പ്രായം 21 തന്നെയാണ്.
കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ ജയിച്ച രേഷ് മറിയം റോയിയാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ തദ്ദേശ പ്രതിനിധി. നവംബര്‍ 18-നാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്.

Related Articles

Back to top button