InternationalUncategorized

ട്രംപിന്റെ റോൾസ് റോയ്‌സ് ലേലത്തിൽ

“Manju”

കൂടെ ഒരു ഓട്ടോഗ്രാഫും : വില 2.90 കോടി രൂപ

വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജപ്പെട്ട് സ്ഥാനമൊഴിയുന്ന ഡോണൾഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോൾസ് റോയ്‌സ് കാർ വിൽപ്പനയ്ക്ക്. അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കുന്നതിന് മുൻപ് വരെ ട്രംപ് ഉപയോഗിച്ചിരുന്ന 2010 മോഡൽ ഫാന്റം റോൾസ് റോയ്‌സാണ് ലേലത്തിനായി ഓക്ഷൻസ് വെബ്‌സൈറ്റിൽ എത്തിയിരിക്കുന്നത്. മൂന്ന് ലക്ഷം ഡോളർ മുതൽ നാല് ലക്ഷം ഡോളർ വരെയാണ് (ഏകദേശം 2.2 കോടി രൂപ മുതൽ 2.9 കോടി രൂപ വരെ) കാറിന് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വില .

ട്രംപിന് വളരെ പ്രയപ്പെട്ട വാഹനം വാങ്ങുന്നയാൾക്ക് അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫും കാറിനോടൊപ്പം ലഭിക്കും. ‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട് കാറാണിത്, ഏറ്റവും മികച്ച് ഒന്ന്. ബെസ്റ്റ് ഓഫ് ലക്ക് ‘ എന്ന് എഴുതി ഒപ്പിട്ട മാനുവലാണ് നൽകുക.

2010 ലാണ് ട്രംപ് ഈ കാർ സ്വന്തമാക്കിയത്. എന്നാൽ നിലവിൽ കാർ ട്രംപിന്റെ ഉടമസ്ഥതയിലല്ല. എല്ലാവിധ ആഡംബര സൗകര്യങ്ങളും അടങ്ങിയിട്ടുള്ള കാറിൽ തീയേറ്റർ പാക്കേജ്, സ്റ്റാർലൈറ്റ് ഹെഡ്ലൈനർ, ഇലക്ട്രോണിക് കർട്ടൺ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 56,700 മൈൽ (91,249 കിലോമീറ്റർ) ദൂരം വരെ കാർ ഓടിയിട്ടുണ്ട്.

കരുത്തേറിയ 6.75 ലിറ്റർ വി-12 പെട്രോൾ എൻജിനാണ് റോൾസ് റോയിസ് ഫാന്റത്തിൽ പ്രവർത്തിക്കുന്നത്. ഇത് 453 ബി.എച്ച്.പി.പവറും 720 എൻ.എം.ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാൻസ്മിഷൻ. 5.2 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 240 കിലോമീറ്ററാണ്. മികച്ച സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തിലുണ്ട്.

Related Articles

Back to top button