IndiaLatest

ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം; ശക്തമായ നടപടി സ്വീകരിക്കണമെന്ന് നരസിംഹ റാവു

“Manju”

ക്ഷേത്രങ്ങൾ ആക്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണം : ജഗൻ സർക്കാരിന്  ബിജെപിയുടെ അന്ത്യശാസനം

ശ്രീജ.എസ്

ആന്ധ്രപ്രദേശില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ ആക്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയും സ്വീകരിക്കണമെന്ന് ബിജെപി രാജ്യസഭാ എംപി നരസിംഹ റാവു. ആന്ധ്രാ പ്രദേശിലെ വിവധ സ്ഥലങ്ങളിലായി നിരവധി ക്ഷേത്രങ്ങള്‍ക്ക് നേരെയാണ് ആക്രമണങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം രാമതീര്‍ത്ഥത്തിലെ ശ്രീരാമക്ഷേത്രത്തിന് നേരെയും ആക്രമണം നടന്നിരുന്നു. എന്നാല്‍ ഇതിനെതിരെ അന്വേഷണം നടത്താനോ ആക്രമികളെ കണ്ടുപിടിക്കാനോ സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം നടത്തിയപ്പോള്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ താത്പര്യം കാണിച്ച ജഗന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെ അവഗണിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ഉടന്‍ തന്നെ പ്രതികളെ കണ്ടുപിടിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും നരസിംഹ റാവു അറിയിച്ചു.

 

Related Articles

Back to top button