InternationalLatest

ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല; ട്രംപ്

“Manju”

ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഡോണൾഡ് ട്രംപ് | The  Editors Live

ശ്രീജ.എസ്

വാഷിംഗ്ടണ്‍ : സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ പുറത്താക്കി സമൂഹമാധ്യമമായ ട്വിറ്റര്‍. അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് റിപ്പബ്ലിക്കന്‍ അണികളെ കടന്നുകയറി അക്രമം നടത്താന്‍ പ്രേരിപ്പിച്ചതിന്റെ പേരിലാണ് നടപടി കടുപ്പിച്ചത്.
ആദ്യം ഇരുപത്തിനാല് മണിക്കൂര്‍ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ ഭാവിയിലും ട്രംപ് പ്രകോപനമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് സ്ഥിരമായി അക്കൗണ്ട് നീക്കിയത്. അതേസമയം, ജനുവരി 20-ന് നടക്കുന്ന നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ട്രംപ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ‘ചോദിക്കുന്ന എല്ലാവരോടുമായി ജനുവരി 20-നുള്ള ഉദ്ഘാടനച്ചടങ്ങിന് ഞാന്‍ പോകില്ല’, എന്നായിരുന്നു ട്രംപിന്റെ അവസാനട്വീറ്റ്. ഇതിന് പിന്നാലെ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ നിരോധിക്കുകയും ചെയ്തു.

ഇതോടെ അമേരിക്കന്‍ പ്രസിഡന്റായിരിക്കേ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്ന ആദ്യ പ്രസിഡന്റ് എന്ന ചീത്തപ്പേരാണ് ട്രംപ് നേടിയിരിക്കുന്നത്. അക്രമങ്ങളിലും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കെതിരായ നിരന്തര പ്രസ്താവനകളിലും മനംമടുത്ത് നിരവധി റിപ്പബ്ലിക്കന്‍ നേതാക്കള്‍ ട്രംപിനെ വിട്ടൊഴിയുന്നു എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

Related Articles

Back to top button