KeralaLatest

വേണ്ടി വന്നാല്‍ പൂഞ്ഞാറില്‍ ഒറ്റയ്‌ക്ക് മത്സരിക്കും, ആരുടെയും ഔദാര്യം ആവശ്യമില്ലെന്ന് പി.സി ജോര്‍ജ്

“Manju”

കോട്ടയം: പൂഞ്ഞാറില്‍ തനിച്ച്‌ മത്സരിക്കാന്‍ തയ്യാറാണെന്നും അതിന് ആരുടേയും ഔദാര്യം ആവശ്യമില്ലെന്നും പി.സി ജോര്‍ജ് എം.എല്‍.. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏത് മുന്നണിക്കൊപ്പം ചേരുമെന്ന കാര്യം 11-ാം തീയതി നടക്കുന്ന യു.ഡി.എഫ് യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

യു.ഡി.എഫിന് ഒപ്പം ചേരുന്നതില്‍ കോണ്‍ഗ്രസ് പ്രാദേശികനേതൃത്വത്തിന് എതിര്‍പ്പുണ്ടെങ്കിലും അത് അവഗണിക്കുന്നെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. പിസി ജോര്‍ജിന്റെ യു.ഡി.എഫ് മുന്നണി പ്രവേശനത്തിനെതിരെ കടുത്ത നിലപാടുമായി ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തുവന്നതിന് പിന്നാലെയാണ് പി.സി ജോര്‍ജിന്റെ പ്രതികരണം. പി.സി ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ തന്നോടൊപ്പം ഈരാറ്റുപേട്ടയിലെ മുഴുവന്‍ ഭാരവാഹികളും ഭാരവാഹിത്വം രാജിവെച്ച്‌ ഇടതുപക്ഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് മുന്‍ നഗരസഭാ അദ്ധ്യക്ഷനും ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ നിസാര്‍ കുര്‍ബാനി പറഞ്ഞിരുന്നു.ഇതോടെ പി.സി ജോര്‍ജിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.

Related Articles

Back to top button