KeralaLatest

സഹസ്രനീരാജനം തെളിച്ച്‌ സുരേഷ്‌ ഗോപി

“Manju”

പന്തളത്ത് സഹസ്രനീരാജനം തെളിച്ച് സുരേഷ്‌ ഗോപി | 10Jan2021

ശ്രീജ.എസ്

പന്തളം : വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രത്തില്‍ നടന്ന സഹസ്രനീരാജനത്തിന് എം.പിയും നടനുമായ സുരേഷ് ഗോപി ആദ്യതിരി തെളിച്ചു. നഗരസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചാം ഡിവിഷനിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ശ്രീദേവിയമ്മയുടെ വിജയത്തിനായി വാര്‍ഡ് കമ്മിറ്റിയുടെ വഴിപാടായിരുന്നു സഹസ്രനീരാജനം.

ക്ഷേത്രോപദേശകസമിതിയുടെ അഭ്യര്‍ത്ഥന മാനിച്ച്‌ , ക്ഷേത്ര കുളിക്കടവ് സന്ദര്‍ശിച്ച അദ്ദേഹം കൂടുതല്‍ കുളിക്കടവുകള്‍ പണിയാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി. പന്തളം നഗരസഭയിലെ ബി.ജെ.പി. കൗണ്‍സിലര്‍മാരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അദ്ദേഹം മടങ്ങിയത്.

Related Articles

Back to top button