KeralaLatest

കോവാക്‌സിന്‍ സ്വീകരിച്ച യുവാവ് മരിച്ചതില്‍ വിശദീകരണവുമായി ഭാരത് ബയോടെക്

“Manju”

യുവാവ് മരിച്ച സംഭവത്തില്‍, മരണകാരണം കോവാക്‌സിനല്ല;ഭാരത് ബയോടെക്

ശ്രീജ.എസ്

ഭോപ്പാല്‍; കോവാക്‌സിന്‍ സ്വീകരിച്ച യുവാവ് മരിച്ചതില്‍ വിശദീകരണം നല്‍കി ഭാരത് ബയോടെക്. ഐസിഎംആറുമായി സഹകരിച്ച്‌ ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിന്റെ പരീക്ഷണത്തില്‍ പങ്കെടുത്ത യുവാവാണ് 10 ദിവസത്തിന് ശേഷം മരിച്ചത്. എന്നാല്‍, മരണം വാക്‌സിനേഷന്‍ മൂലമല്ലെന്നാണ് പ്രാഥമിക അവലോകനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ഭാരത് ബയോടെക് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.

വിഷം കഴിച്ചതിന്റെ ഫലമായുള്ള ഹൃദയ സംബന്ധമായ തകരാറാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും ഭാരത് ബയോടെക് കൂട്ടിച്ചേര്‍ത്തു. എന്റോള്‍മെന്റ് സമയത്ത്, കോവിഡ് വോളണ്ടിയര്‍ മൂന്നാം ഘട്ട ട്രയലില്‍ പങ്കാളിയാകാനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നു. ഏഴ് ദിവസത്തെ ഡോസിങ്ങിന് ശേഷമുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചതില്‍ ആരോഗ്യവാനാണെന്ന് വ്യക്തമായിരുന്നതായും ഭാരത് ബയോടെക് പ്രസ്താവനയില്‍ പറഞ്ഞു.

 

Related Articles

Back to top button