KeralaLatest

ശോഭ സുരേന്ദ്രന് പരോക്ഷ പിന്തുണയുമായി എം.ടി. രമേശ്

“Manju”

ശ്രീജ.എസ്

കോഴിക്കോട്: ശോഭ സുരേന്ദ്രന് പരോക്ഷ പിന്തുണയുമായി ബിജെപി ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. വ്യ​ത്യ​സ്ത അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ച​തു കൊ​ണ്ട് മാ​ത്രം ആ​രും പാ​ര്‍​ട്ടി വി​രു​ദ്ധ​രാ​കി​ല്ല. പാ​ര്‍​ട്ടി​യി​ലെ പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്റെ ഇ​ട​പെ​ട​ലു​ണ്ടാ​കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനുളള നീക്കം ഒരു വിഭാഗം നടത്തുന്നതിനിടെയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേഷിന്റെ പിന്തുണ.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണം. ആ​രെ​യും അ​ക​റ്റി നി​ര്‍​ത്തു​ക പാ​ര്‍​ട്ടി ന​യ​മ​ല്ല. ശോ​ഭ സു​രേ​ന്ദ്ര​ന്‍ അ​ട​ക്ക​മു​ള​ള​വ​ര്‍ ഉ​ന്ന​യി​ച്ച പ്ര​ശ്ന​ങ്ങ​ള്‍ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നു മു​ന്നി​ലു​ണ്ട്. പാ​ര്‍​ട്ടി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്റെയും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്റെ​യും ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കു​മെ​ന്നും എം.​ടി. ര​മേ​ശ് വ്യ​ക്ത​മാ​ക്കി

Related Articles

Back to top button