KeralaLatestThiruvananthapuram

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കും; ന​ട​ന്‍ കൃ​ഷ്ണ​കു​മാ​ര്‍

“Manju”

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നു ന​ട​ന്‍ കൃ​ഷ്ണ​കു​മാ​ര്‍. വി​മ​ര്‍​ശ​ന​ങ്ങ​ള്‍ മു​ഖ​വി​ല​യ്ക്കെ​ടു​ക്കി​ല്ലെ​ന്നും രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​കാ​ന്‍ ത​ന്നെ​യാ​ണു തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം ഒ​രു ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്‍ ത​നി​ക്കും സു​രേ​ഷ് ഗോ​പി​ക്കും മാ​ത്ര​മാ​ണു ട്രോ​ള്‍ ല​ഭി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി​യെ എ​ന്തു​കൊ​ണ്ടു വി​മ​ര്‍​ശി​ക്കു​ന്നി​ല്ലെ​ന്നും കൃ​ഷ്ണ​കു​മാ​ര്‍ ചോ​ദി​ച്ചു. ത​ന്‍റെ നി​ല​പാ​ടു​ക​ളെ പ​റ്റി കു​ടും​ബ​ത്തി​നു വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ടെ​ന്നും അ​വ​രു​ടെ പി​ന്തു​ണ​യാ​ണു ത​ന്‍റെ ശ​ക്തി​യെ​ന്നും കൃ​ഷ്ണ​കു​മാ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. സു​രേ​ഷ് ഗോ​പി, കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ബി​ജെ​പി​യു​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ല്‍ ഇ​ടം പി​ടി​ച്ച​താ​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്കി​ടെ​യാ​ണു ന​ട​ന്‍റെ പ്ര​തി​ക​ര​ണം.

Related Articles

Back to top button