IndiaLatest

അന്വേഷണം പ്രഖ്യാപിച്ച്‌ മജിസ്ട്രേറ്റ്

“Manju”

പാട്‌ന: ബിഹാറിലെ സ്കൂളുകളില്‍ അദ്ധ്യാപക നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ സമരം ചെയ്ത ഉദ്യോഗാര്‍ത്ഥികളെ തല്ലിച്ചതച്ച്‌ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റും പൊലീസും. നിലത്ത് കിടന്ന് മുദ്രാവാക്യം വിളിക്കുന്ന സമരക്കാരനെ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ കെ സിംഗ് തല്ലിച്ചതക്കുന്ന വീഡിയോ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ദേശീയ പതാകയുമായി നിലത്തുകിടന്ന് സമരം ചെയ്ത ഉദ്യോഗാര്‍ത്ഥിയെയാണ് കെ കെ സിംഗ് തല്ലിച്ചതച്ചത്. കെ കെ സിംഗിന്റെ അടി പലപ്പോഴും ലക്ഷ്യം തെറ്റി ദേശീയപതാകയില്‍ കൊള്ളുന്നതും വീഡിയോയില്‍ വ്യക്തമാണ്. മര്‍ദ്ദനത്തിന് ശേഷം യുവാവിന്റെ കൈയില്‍ നിന്നും ദേശീയ പതാക പിടിച്ചു വാങ്ങിച്ച ശേഷം പൊലീസ് ഇയാളെ നിലത്തിട്ട് വലിച്ചിഴച്ചു കൊണ്ടു പോകുന്നതും വീഡിയോയില്‍ കാണാം. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. സംഭവത്തില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവും വ്യക്തമാക്കി.

Related Articles

Back to top button