IndiaInternationalLatest

കാപിറ്റല്‍ ഹില്‍ ആക്രമണത്തെ നാസി ജര്‍മ്മനിയുമായി ഉപമിച്ച്‌ അര്‍നോള്‍ഡ്

“Manju”

കാപിറ്റൽ ഹിൽ ആക്രമണത്തെ നാസി ജർമ്മനിയുമായി ഉപമിച്ച് അർനോൾഡ് | Madhyamam
വാഷിങ്ടണ്‍: യു.എസ് കാപിറ്റല്‍ ഹില്‍ ആക്രമണത്തെ നാസി ജര്‍മ്മനിയുമായി താരതമ്യം ചെയ്ത് നടനും കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറുമായ അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍. സംഭവം പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ അട്ടിമറി ശ്രമമായിരുന്നെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദ്ദേഹം വിശേഷിപ്പിച്ചു.
1938ല്‍ ജൂതരുടെ കൈവശമുണ്ടായ കടകളുടെ ചില്ലുകള്‍ തകര്‍ത്ത ‘ഡേ ഓഫ് ബ്രോക്കണ്‍ ഗ്ലാസ്’ സംഭവത്തിനു സമാനമായതാണ് ബുധനാഴ്ച യു.എസില്‍ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
തകര്‍ന്ന ചില്ലുകള്‍ യുനൈറ്റഡ് സ്റ്റേറ്റ്സ് കാപ്പിറ്റലിന്‍െറ ജാലകങ്ങളിലായിരുന്നു. പ്രസിഡന്റെ ട്രംപ് ന്യായമായ തിരഞ്ഞെടുപ്പിന്‍െറ ഫലങ്ങള്‍ അസാധുവാക്കാന്‍ ശ്രമിച്ചു. ആളുകളെ നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച്‌ അദ്ദേഹം അട്ടിമറിക്ക് ശ്രമം നടത്തി -ഷ്വാര്‍സ്നെഗര്‍ പറഞ്ഞു.
പ്രസിഡന്‍റ് ട്രംപ് പരാജയപ്പെട്ട നേതാവാണ്. ചരിത്രത്തിലെ എക്കാലത്തെയും മോശം പ്രസിഡന്‍റായാണ് അദ്ദേഹം സ്ഥാനമൊഴിയുക. പഴയ ട്വീറ്റ് പോലെ അദ്ദേഹം അപ്രസക്തനാകും എന്നതാണ് നല്ല കാര്യം.
പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന്‍, ഞങ്ങളുടെ പ്രസിഡന്‍റായി നിങ്ങള്‍ക്ക് മികച്ച വിജയം നേരുന്നു. നിങ്ങള്‍ വിജയിച്ചാല്‍ നമ്മുടെ രാജ്യവും വിജയിച്ചു. അമേരിക്കന്‍ ഭരണഘടന അസാധുവാക്കാമെന്ന് കരുതുന്നവര്‍ അറിയുക: നിങ്ങള്‍ ഒരിക്കലും വിജയിക്കില്ല -ഷ്വാര്‍സ്നെഗര്‍ വീഡിയോയില്‍ പറഞ്ഞു.
നിയുക്​ത പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈ​ഡ​​ന്‍റെ വിജയം അംഗീകരിക്കുന്നതിനായി സമ്മേളിച്ച ഇരുസഭകളുടെയും സംയുക്​ത യോഗത്തിലേക്ക് ആ​യി​ര​ക്ക​ണ​ക്കി​ന്​ സാ​യു​ധ അ​ക്ര​മി​ക​ള്‍ സു​ര​ക്ഷാ​സം​ഘ​ത്തെ മ​റി​ക​ട​ന്ന്​ പാ​ര്‍​ല​മെന്‍റിന്‍റെ വാ​തി​ലു​ക​ള്‍ ത​ക​ര്‍​ത്ത്​​ ഇ​ര​ച്ചു ക​യ​റുകയായിരുന്നു. ഇതോടെ യോഗം നി​ര്‍​ത്തി​വെ​ച്ച്‌​ അം​ഗ​ങ്ങ​ളെ സു​ര​ക്ഷി​ത​ സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റി. സ്​​പീ​ക്ക​റു​ടെ ചേം​ബ​റി​ലു​ള്‍​പ്പെ​ടെ ക​യ​റി​പ്പ​റ്റി​യ അ​നു​യാ​യി​ക​ള്‍ ട്രം​പിന്‍റെ വി​ജ​യം ഘോ​ഷി​ച്ച്‌​ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ര്‍​ത്തി. നാ​ലു മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ടാ​ണ്​ പൊ​ലീ​സി​ന്​ അ​ക്ര​മി​ക​ളെ മ​ന്ദി​ര​ത്തി​നു​ള്ളി​ല്‍​ നി​ന്ന്​ ഒ​ഴി​പ്പി​ക്കാ​നാ​യ​ത്. സംഭവത്തിലും പിന്നീടുണ്ടായ അക്രമ സംഭവങ്ങളിലുമായി രണ്ട് സ്ത്രീകളടക്കം അഞ്ചു പേരാണ് മരിച്ചത്.

Related Articles

Back to top button