LatestThrissur

ചാവക്കാട് താലൂക്കിൽ ഇ-പരാതി പരിഹാര അദാലത്ത് 27ന്

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തൃശ്ശൂർ : പൊതുജനങ്ങളുടെ പരാതികൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ചാവക്കാട് താലൂക്കിന്റെ രണ്ടാംഘട്ട ഇ – പരാതി പരിഹാര അദാലത്ത് ജനുവരി 27ന് നടക്കും. ജില്ലാ കലക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 2 നാണ് അദാലത്ത്. ജനുവരി 13 മുതൽ 20 വരെ പൊതുജനങ്ങൾക്ക് അക്ഷയകേന്ദ്രം വഴി അപേക്ഷകൾ സമർപ്പിക്കാം. കോവിഡ് 19 പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിങ് മുഖേനയാണ് അദാലത്ത് നടത്തുക. പരാതിക്കാർക്ക് അക്ഷയകേന്ദ്രം വഴി അദാലത്തിൽ പങ്കെടുക്കാം. സി എം ഡി ആർ എഫ്, എൽ ആർ എം കേസുകൾ, റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ, നിയമപരമായി ലഭിക്കേണ്ട പരിഹാരം, 2018, 2019 പ്രളയവുമായി ബന്ധപ്പെട്ട പരാതികൾ, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങൾ എന്നിവ അദാലത്തിൽ സ്വീകരിക്കില്ല.

Related Articles

Back to top button