IndiaLatest

6 പേര്‍ക്ക് കൂടി ജനിതകമാറ്റം വന്ന കൊവിഡ്

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊവിഡ് രാജ്യത്ത് ആറു പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ പുതിയ വൈറസ് രോഗബാധിതരുടെ എണ്ണം 96 ആയി. അതേസമയം രാജ്യത്ത് തുടര്‍ച്ചയായി പ്രതിദിന കൊവിഡ് കേസുകളും മരണവും കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,311 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. 161 പേര്‍ മരിച്ചു. 229 ദിവസത്തിനുശേഷമാണ് പ്രതിദിന മരണസംഖ്യ 170ന് താഴെയാകുന്നത്.

നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2.25 ലക്ഷമായി കുറഞ്ഞു. ആകെ രോഗബാധിതരുടെ 2.13 ശതമാനം മാത്രമാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,959 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 96.43 ശതമാനമായി വര്‍ദ്ധിച്ചു. കേരളത്തിലാണ് പ്രതിദിന രോഗികളും രോഗമുക്തരും കൂടുതല്‍.

Related Articles

Back to top button