KeralaKozhikodeLatest

കോഴിക്കോട് ജില്ലയിലെ തൂ​ണേ​രിയി​ല്‍ 43 പേ​ർ​ക്ക് കൂ​ടി കോവിഡ്

“Manju”

വി.എം.സുരേഷ് കുമാർ

വടകര: കോഴിക്കോട് ജില്ലയിലെ തൂണേരി പഞ്ചായത്തില്‍ 43 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 600 പേരില്‍ നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയിലാണ് 43 പേരില്‍ രോഗം കണ്ടെത്തിയത്. തിങ്കളാഴ്ച തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് തൂണേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രത്യേക ആന്റിജന്‍ പരിശോധന നടത്തിയത്. ഇത് ഉള്‍പ്പെടെ ജില്ലയില്‍ 58 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്.
നാദാപുരത്തും തൂണേരിയിലും ശനിയാഴ്ച മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരെ പരിശോധിച്ചതിലൂടെയാണ് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

 

Related Articles

Back to top button