KeralaLatest

കുഞ്ഞ് ആരവിന് കൈത്താങ്ങായി അനന്തപുരിയുടെ കാവല്‍ ഭടന്മാർ

“Manju”

തിരുവനന്തപുരം: അനന്തപുരി ജവാന്‍സിന്റെ കൈത്താങ്ങ് കുഞ്ഞ് ആരവിന് തുണയാകും. ജനുവരി 4 നാണ് ആരവും അമ്മയും അച്ചമ്മയും തിരുവനന്തപുരത്ത് യാത്രയ്ക്കിടയില്‍ അപകടത്തില്‍ പെട്ടത്. ആരവിന്റെ അച്ചന്‍ സി.ആര്‍.പി.എഫിന്റെ ഛത്തീസ് ഗഡിലുള്ള ക്യാമ്പിലാണ് ജോലിചെയ്യുന്നത്. അപകടത്തില്‍ രണ്ടരവയസ്സുള്ള കുഞ്ഞ് ആരവിന്റെ കണ്ണിന് ചുറ്റുമുള്ള എല്ലുകള്‍ക്ക് ഒടിവ് സംഭവിച്ചിരുന്നു. രണ്ട് സര്‍ജറികള്‍ നടത്തിയിരുന്നെങ്കിലുും മേജര്‍ സര്‍ജറി ബാക്കിയാവുകയായിരുന്നു. ആരവിന്റെ അമ്മയ്ക്കും, അച്ഛമ്മയ്ക്കും അപകടത്തില്‍ സാരമായി പരിക്കുകള്‍ പറ്റിയിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭിക്കുന്ന ജവാനായ ആരവിന്റെ അച്ഛന്‍ അഖിലിനെ സഹായിക്കുന്നതിലേക്ക് തിരുവനന്തപുരത്തെ ജവാന്മാരുടെ കൂട്ടായ്മയായ അനന്തപുരി ജവാന്‍സ് തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിലാണ് ആരവിന് ഓപ്പറേഷന്‍. അനന്തപുരി ജവാന്‍സിന്റെ സാമ്പത്തികസഹായമായ ഒരു ലക്ഷം രൂപയുടെ ചെക്ക് ചൊവ്വാഴ്ച അനന്തപുരി ജവാൻസ് പ്രതിനിധികളായ സുധീർ, വിഷ്ണു, ഷാജി, രാജേഷ്, എന്നിവർ ഉദയം കുളങ്ങരയിലുള്ള അഖിലിന്റെ വീട്ടിലെത്തി കൈമാറി.

ഷൈജു വർക്കല

Related Articles

Back to top button