IndiaLatestUncategorized

അതിശൈത്യം : സൈനികരെ പിൻവലിച്ച് ചൈന

“Manju”

അതിശൈത്യം : സൈനികരെ പിൻവലിച്ച് ചൈന

ന്യൂഡൽഹി : കൊടും ശൈത്യം മൂലം അതിർത്തിയിൽ നിന്നും സൈനികരെ പിൻവലിച്ച് ചൈന. കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്നുമാണ് 10,000 സൈനികരെ ചൈന മാറ്റിയിരിക്കുന്നത്. യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് 80 മുതൽ 100 കിലോമീറ്റർ അകലെയാണ് ചൈനീസ് സൈനികരുടെ പരിശീലന കേന്ദ്രങ്ങൾ.

ജമ്മു കശ്മീരിലെ കൊടും ശൈത്യത്തെ തോൽപ്പിക്കാൻ ചൈനീസ് സൈന്യത്തിന് സാധിക്കുന്നില്ലെന്നുളള റിപ്പോർട്ടുകൾ ഇതിന് മുൻപും പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം അതിർത്തി ലംഘിച്ചെത്തിയ ചൈനീസ് സൈനികനെ ഇന്ത്യൻ സേന കസ്റ്റഡിയിലെടുത്തിരുന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് വിട്ടയച്ചത്.

കിഴക്കൻ ലഡാക്കിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാലാണ് ഇരു രാജ്യങ്ങളും അതിർത്തിയിൽ ശക്തമായ പ്രതിരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഗൽവാൻ അതിർത്തിയിൽ സംഘർഷം നടന്നതിന് ശേഷമാണ് സുരക്ഷാ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. ജൂൺ 15 നാണ് ഗൽവാൻ അതിർത്തിയിർ ഇന്ത്യ ചൈന സംഘർഷം നടന്നത്.  ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.

 

Related Articles

Back to top button