KeralaLatest

സപ്ലൈകോയില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം

“Manju”

സപ്ലൈകോയിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം

ശ്രീജ.എസ്

കോഴിക്കോട് : സപ്ലൈകോയില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം.1 0 വര്‍ഷത്തിലേറെ ജോലി ചെയ്ത ദിവസവേതനക്കാരുടെയും , താല്‍ക്കാലിക ജീവനക്കാരുടെയും വിവരങ്ങള്‍ നല്‍കാന്‍ അഡീഷനല്‍ ജനറല്‍ മാനേജര്‍ എല്ലാ ഡിവിഷന്‍ മേധാവികള്‍ക്കും മേഖലാ മാനേജര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.

10 വര്‍ഷത്തില്‍ കൂടുതല്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്തു എന്ന കാരണം കൊണ്ടു മാത്രം സ്ഥിരപ്പെടുത്താനാകില്ലെന്ന സുപ്രീംകോടതി ഉത്തരവു മറികടന്നാണു സര്‍ക്കാര്‍ പുതിയ നിയമനത്തിലേക്ക് നീങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം നിയമനം നല്‍കാനാകില്ലെന്നു പറയുമ്പോള്‍ തന്നെയാണു ഡിസ്പ്ലേ, പാക്കിങ് സ്റ്റാഫ് എന്നീ പേരുകളില്‍ എടുത്തവരെ സ്ഥിരപ്പെടുത്തുന്നത്.

Related Articles

Back to top button