InternationalLatestTech

അലിബാബ ദേശസാത്കരിക്കാനൊരുങ്ങി ചൈനീസ് സർക്കാർ

“Manju”

ബെയ്ജിംഗ് : പ്രമുഖ ഇ-വ്യാപാര കമ്പനിയായ അലിബാബയും , ആന്റ് ഗ്രൂപ്പും ദേശസാത്കരിക്കാനൊരുങ്ങി ചൈനീസ് സർക്കാർ. അലിബാബ സ്ഥാപകൻ ജാക് മായുടെ തിരോധാനത്തിന് പിന്നാലെയാണ് ചൈനീസ് സർക്കാരിന്റെ നിർണ്ണായക നീക്കം. കഴിഞ്ഞ രണ്ട് മാസക്കാലമായി അലിബാബ പൊതുവേദികളിൽ നിന്നും അപ്രത്യക്ഷമാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അടുത്തിടെ ആന്റ് ഗ്രൂപ്പിനെതിരെ കുത്തക നടപടികളുടെ പേരിൽ ചൈനീസ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനികൾ ദേശസാത്കരിക്കാനുള്ള നീക്കം. അന്വേഷണം മറയാക്കി സ്ഥാപനങ്ങൾ സ്വന്തമാക്കാനുള്ള ഗൂഢ നീക്കമാണ് ചൈന നടത്തുന്നത് എന്നാണ് വിലയിരുത്തൽ.

ഒക്ടോബർ 24 ന് നടന്ന പൊതുപരിപാടിയിൽ ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വിമർശിച്ച് ജാക് മാ രംഗത്ത് വന്നിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തെ കാണാതായത്. ഇതിനിടെ ആന്റ് ഗ്രൂപ്പിനെതിരെ ചൈനീസ് സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

ജാക് മായുടെ തിരോധാനത്തിന് പിന്നിൽ ചൈനീസ് സർക്കാരാണെന്നാണ് ആഗോള തലത്തിൽ ഉയരുന്ന സംശയം. ഇതിനിടെ ആന്റ് ഗ്രൂപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതും, അലിബാബയും, ആന്റ് ഗ്രൂപ്പും ദേശസാത്കരിക്കാനുള്ള നീക്കങ്ങളും ഈ സംശയം ബലപ്പെടുത്തുന്നതാണ്.

Related Articles

Back to top button