IndiaLatest

രാജ്യം കാത്തിരുന്ന കോവിഡ് വാക്‌സിന്‍ പദ്ധതി പ്രധാനമന്ത്രി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും; രജിസ്‌ട്രേഷനുള്ള കോ- വിന്‍ ആപ്പും പുറത്തിറക്കും

“Manju”

സിന്ധുമോൾ. ആർ

ന്യൂദല്‍ഹി : രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന വാക്‌സിനേഷന്‍ പദ്ധതി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ വാക്‌സിനേഷന് ഓണ്‍ലൈനിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നത്. വാക്സിന്‍ രജിസ്ട്രേഷനും മറ്റു നടപടിക്രമങ്ങള്‍ക്കുമായി രൂപം നല്‍കിയ കോവിന്‍ ആപ്പും ഇതോടൊപ്പം പ്രധാനമന്ത്രി പുറത്തിറക്കും.

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് നിലവില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. നാല് വാക്‌സിനുകള്‍ക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കുമെന്ന സൂചനയുണ്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്.

ചൊവ്വാഴ്ച മുതല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വാക്‌സിന്‍ വിതരണത്തിനുള്ള നടപടികള്‍ ആരംഭിക്കുകയും, വിവിധ സംസ്ഥനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയോടെ എല്ലാ സംസ്ഥാനങ്ങളിലും വാക്‌സിന്‍ എത്തിച്ച്‌ നല്‍കും. രാജ്യത്തെ മൂന്ന് കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ രാജ്യത്ത് വാക്സിന്‍ വിതരണം നടത്തുന്നത്. രണ്ടാം ഘട്ടത്തില്‍ 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും രോഗവ്യാപനസാധ്യത ഏറിയ 50 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും നല്‍കും.

Related Articles

Back to top button