IndiaLatest

മന്ത്രിക്കെതിരെ പീഡനാരോപണവുമായി ഗായിക

“Manju”

 മുംബൈ: മഹാരാഷ്ട്ര മന്ത്രിയും എന്‍ സി പി നേതാവുമായ ധനഞ്ജയ് മുണ്ടെക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഗായിക.ബോളിവുഡില്‍ അവസരങ്ങള്‍ ഒരുക്കി തരാമെന്ന് പറഞ്ഞ് സഹോദരിയുടെ ഭര്‍ത്താവായ മന്ത്രി പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ ആരോപണം.ഓഷിവാര പൊലീസില്‍ യുവതി പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് മദ്ധ്യപ്രദേശില്‍ നിന്നുള്ള ഗായികയായ യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യം പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും യുവതി പറഞ്ഞു.
14
വര്‍ഷത്തോളം മന്ത്രി തന്നെ ബലാത്സംഗം ചെയ്തുവെന്നും യുവതി ആരോപിക്കുന്നു. സഹോദരീ ഭര്‍ത്താവ് എന്നാണ് പരാതിയില്‍ മന്ത്രിയെ യുവതി വിശേഷിപ്പിക്കുന്നത്. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പ്രതികരിച്ചു.പരാതിക്കാരിയുടെ മൂത്ത സഹോദരിയുമായി 2003 മുതല്‍ തനിക്ക് ബന്ധമുണ്ടെന്നും, ആ ബന്ധത്തില്‍ രണ്ട് മക്കളുള്ള കാര്യം തന്റെ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും അറിയാമെന്നും മന്ത്രി വ്യക്തമാക്കി. സഹോദരി എന്ന നിലയില്‍ യുവതിയെ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 2019 മുതല്‍ ഇവര്‍ പണം ആവശ്യപ്പെട്ട് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button