IndiaLatest

പത്മശ്രീ പുരസ്‌കാര ജേതാവ് ഡി പ്രകാശ് റാവു അന്തരിച്ചു.

“Manju”

അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പത്മശ്രീ പുരസ്‌കാര ജേതാവ് ഡി പ്രകാശ് റാവുവിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാഭ്യാസത്തെ ശാക്തീകരണത്തിനുള്ള മാർഗമായി കണ്ട വ്യക്തിയാണ് പ്രകാശ് റാവുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രകാശ് റാവുവിന്റെ വിയോഗത്തിൽ അതീവ ദു:ഖമുണ്ട്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ആളുകളെ പ്രചോദിപ്പിക്കുന്നത് തുടരും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു.- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. രണ്ടു വർഷങ്ങൾക്ക് മുൻപ് പ്രകാശ് റാവുവിനെ സന്ദർശിപ്പോൾ എടുത്ത ഫോട്ടോയും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു.

2019 ലെ പത്മശ്രീ പുരസ്‌കാര ജേതാവാണ് പ്രകാശ് റാവു. ചായക്കട നടത്തി നിർധനരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനായി പണം കണ്ടെത്തി നൽകുന്ന പ്രകാശ് റാവുവിനെ കുറിച്ച് പ്രധാനമന്ത്രി മൻ കീ ബാത്തിൽ പരാമർശിച്ചതോടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്.

കട്ടക്കിലെ ചേരി പ്രദേശങ്ങളിലെ നിർധന കുട്ടികളുടെ വിദ്യാഭ്യാസത്തിനായിരുന്നു അദ്ദേഹം തന്റെ ചായക്കടയിൽ നിന്നും കിട്ടുന്ന വരുമാനം മാറ്റിവെച്ചിരുന്നത്.

Related Articles

Back to top button